07:09pm 12 November 2026
NEWS
26 കിലോമീറ്റർ റോഡ് ശൃംഖല; സിമൈസ്മയിൽ അഷ്ഗാൽ പദ്ധതി
22/01/2026  04:20 PM IST
nila
26 കിലോമീറ്റർ റോഡ് ശൃംഖല; സിമൈസ്മയിൽ അഷ്ഗാൽ പദ്ധതി

ദോഹ: രാജ്യത്തുടനീളം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന്റെയും ഭാഗമായ്, പബ്ലിക് വർക്സ് അതോറിറ്റി ‘അഷ്ഗാൽ’ സിമൈസ്മ മേഖലയിൽ നടപ്പിലാക്കി വരുന്ന Remaining Roads and Infrastructure Works പദ്ധതിയിലെ പാക്കേജ് 4-ലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി അറിയിച്ചു.
സോൺ 70-ൽ സ്ഥിതി ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി 26 കിലോമീറ്റർ നീളമുള്ള റോഡ് ശൃംഖല, 444 പാർക്കിംഗ് സ്ഥലങ്ങൾ, 95 സ്ട്രീറ്റ് ലൈറ്റുകൾ, കൂടാതെ 40-ലധികം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതും ഉൾപ്പെടുന്നതായി
അഷ്ഗാലിന്റെ ഡ്രെയിനേജ് നെറ്റ്‌വർക്ക്‌സ് പ്രോജക്ട്സ് ഡിപ്പാർട്ട്മെന്റിലെ പ്രോജക്ട് എഞ്ചിനീയർ എംഗ്. വാലിദ് അൽ ഘൂൾ പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 27 കിലോമീറ്റർ മലിനജല ശൃംഖല, 22 കിലോമീറ്റർ മഴവെള്ള ഡ്രെയിനേജ് നെറ്റ്‌വർക്ക്, ഏകദേശം 5 കിലോമീറ്റർ ട്രീറ്റഡ് വാട്ടർ നെറ്റ്‌വർക്ക് എന്നിവയും നിർമ്മിക്കും. മലിനജല പമ്പിംഗ് സ്റ്റേഷനും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം, അതേ പദ്ധതിയുടെ രണ്ടാം പാക്കേജിന്റെ ഭാഗമായി മഴവെള്ള ഡ്രെയിനേജ് നെറ്റ്‌വർക്കിനായി പമ്പ് സ്റ്റേഷൻ നിർമ്മാണവും അഷ്ഗാൽ നടപ്പിലാക്കി വരുന്നതായി അധികൃതർ അറിയിച്ചു.
സുമൈസ്മ മേഖലയിൽ വർധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്ന് എംഗ്. വാലിദ് അൽ ഘൂൾ വ്യക്തമാക്കി. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക, പൊതുസൗകര്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, സ്ട്രീറ്റ് ലൈറ്റുകൾ, ദിശാസൂചന ബോർഡുകൾ, pěദസ്‌ട്രിയൻ–സൈക്കിൾ പാതകൾ എന്നിവയിലൂടെ റോഡ് സുരക്ഷ ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
നിലവിൽ മഴവെള്ള ഡ്രെയിനേജ് പൈപ്പുകളും സർഫേസ് വാട്ടർ ലൈനുകളും, ട്രീറ്റഡ് വാട്ടർ നെറ്റ്‌വർക്ക് പൈപ്പുകളും സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img